*വീണ്ടും ഇരുട്ടടി ; ഗാർഹിക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു*


01-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്‍റെ പുതിയ നിരക്ക് 891 രൂപ 50 പൈസയാണ്. 1692 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. അതിനിടെ രാജ്യത്ത് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു. കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില 101 രൂപ 78 പൈസയും ഡീസല്‍ വില 93 രൂപ 89 പൈസയുമാണ്. 
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*