Pages

*എടാ, എടീ വിളിവേണ്ട ; പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി*


03-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

പോലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ നോക്കുകൂലിക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*