ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം*


01-Sep-2021

ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. 20 ശതമാനം സീറ്റുകളാണ് സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ എല്ലാ വിഷയങ്ങളിലും വര്‍ധിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബഡ്സ് സ്‌കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയേര്‍ഡില്‍ അനുവദിക്കപ്പെട്ട 18 തസ്തികകള്‍ക്ക് പുറമേ അസിസ്റ്റന്റ് ടീച്ചര്‍ 2, സ്പീച്ച് തെറാപ്പിസ്റ്റ്1, മേട്രന്‍1, കുക്ക്1 (ദിവസവേതനാടിസ്ഥാനത്തില്‍)എന്നീ തസ്തികകളും സൃഷ്ടിക്കും.

2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന്‍ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*