*യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്*


25-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവ്. കേരളത്തില്‍ നിന്ന് മുപ്പതിനായിരം രൂപക്ക് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധമുയരുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ മാസങ്ങളോളം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. നാട്ടിലേക്ക് അവധിക്കായി മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് മൂലം ഗള്‍ഫിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ കോവിഡ് വര്‍ധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. കഴിഞ്ഞ മാസം തന്നെ യു.എ.ഇയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് പുനരാംഭിച്ചിരുന്നു.

മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ഗള്‍ഫിലേക്ക് തിരികെയെത്താന്‍ ഒരുങ്ങുമ്പോഴാണ് വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.
മാസങ്ങളോളം ശമ്പളമില്ലാതെ നാട്ടില്‍ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. കേരളത്തില്‍ നിന്ന് മുപ്പതിനായിരം രൂപയ്‌ക്ക് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധമുയരുകയാണ്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ മാസങ്ങളോളം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. നാട്ടിലേക്ക് അവധിക്കായി മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് മൂലം ഗള്‍ഫിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ കോവിഡ് വര്‍ധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. കഴിഞ്ഞ മാസം തന്നെ യു.എ.ഇയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് പുനരാംഭിച്ചിരുന്നു.
മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ഗള്‍ഫിലേക്ക് തിരികെയെത്താന്‍ ഒരുങ്ങുമ്പോഴാണ് വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.

ദുബായ് എക്സ്പോ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എക്സ്പോയില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ തിരക്കും വര്‍ധിച്ചു. ഈ സാഹചര്യം കൂടി മുതലെടുത്താണ് വിമാന കമ്പനികള്‍ ഭീമമായ തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാന ടിക്കറ്റിനായി മുപ്പതിനായിരം രൂപയ്‌ക്ക് മുകളില്‍ നല്‍കണം.
കോവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ വിമാന കമ്പനികളും മത്സരിച്ചാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.
മാസങ്ങളോളം ശമ്പളമില്ലാതെ നാട്ടില്‍ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
➖️➖️➖️➖️➖️➖️➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*