കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ രചനാശരീര വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം 23ന് കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ