*സ്ഥാപന ഉടമയ്ക്ക് സ്ഥാപനത്തിന്റെ കയറ്റിറക്ക് ആവശ്യത്തിലേക്കായി സ്വന്തം തൊഴിലാളികളെ നിയമിക്കാമോ?*


________________________________________


കേരള ഹെഡ് ലോഡ് വർക്കേഴ്സ് നിയമ പ്രകാരം സ്വകാര്യ സ്ഥാപന ഉടമയ്ക്ക് സ്ഥാപനത്തിന്റെ കയറ്റിറക്ക് ജോലിക്ക് വേണ്ടി (Not Pool Worker) മാത്രമായി സ്വന്തം തൊഴിലാളികളെ നിയമിക്കാവുന്നതാണ്. ഇതിനുവേണ്ടി തൊഴിലാളി രെജിസ്ട്രേഷൻ എടുക്കേണ്ടതാണ്..
രജിസ്ട്രേഷൻ ലഭിച്ചുകഴിഞ്ഞാൽ രജിസ്റ്ററിങ്‌ അതോറിറ്റി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതായിരിക്കും. 

*വകുപ്പ് 26 A (3)* അപേക്ഷ ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

കേരള ചുമട്ടു തൊഴിലാളി നിയമം നടപ്പിലാക്കിയിരിക്കുന്ന സ്ഥലങ്ങളിൽ രജിസ്ട്രേഷൻ ലഭിക്കാതെ സ്ഥാപന ഉടമകളുടെ തൊഴിലാളികൾ, ചുമട്ടു തൊഴിലുകളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല. സ്ഥാപന ഉടമയ്ക്ക് രെജിസ്ട്രേഷൻ ഇല്ലാതെ തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ കയറ്റിറക്കിന് ഉപയോഗിക്കാൻ പാടുള്ളതല്ലായെന്ന് അർത്ഥം.

ഒരു സ്ഥാപന ഉടമ തന്റെ സ്ഥാപനങ്ങളുടെ വിവിധ ശാഖകളിൽ തൊഴിലാളികളെ കയറ്റിറക്ക് ജോലിക്കായി നിയോഗിക്കുമ്പോൾ അതാത് സ്ഥലങ്ങളിലുള്ള അസിസ്റ്റന്റ് ലേബർ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്.

ഗാർഹിക ആവശ്യത്തിനും, കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റിറക്കിനും വീട്ടുടമസ്ഥന് ഇഷ്ടമുള്ള ആളുകളെ നിയമിക്കാവുന്നതാണ്. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് (സാധ)511/2018/തൊഴിൽ Dtd 30/4/2018 നിലവിലുണ്ട്.

പരാതികൾ അസിസ്റ്റന്റ്/ ജില്ലാ ലേബർ ഓഫീസർ മാർക്കാണ് നൽകേണ്ടത്.

..............................................