*എല്ലാ കാര്യത്തിനും മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല ; സർക്കാറിന് പിന്തുണയുമായി സുരേഷ് ഗോപി എം.പി*


21-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

നര്‍ക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച്‌ ബിജെപി എം.പി സുരേഷ് ഗോപി. സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. അദ്ദേഹം രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഭരണകര്‍ത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനം രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കട്ടപ്പനയില്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ ആരോപണം വലിയ വിവാദമായ സാഹചര്യത്തിലും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൌനത്തില്‍ സംശയമുന്നയിച്ച്‌ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍, സ്വന്തം എം.പിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയേക്കും.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*