09-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
യു.എ.ഇയില്‍ നിന്നുള്ള യാത്രാവിലക്ക് സൗദി പിന്‍വലിച്ചത് ഗള്‍ഫ് വിപണിയില്‍ ഉണര്‍വുണ്ടാക്കും. നേരത്തെ സൗദി യാത്രക്കാര്‍ ഇടത്താവളമാക്കിയിരുന്നത് യു.എ.ഇ ആയിരുന്നു. യാത്രാവിലക്കിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ സൗദിയിലേക്ക് പോയിരുന്നത്. യു.എ.ഇക്കും സൗദിക്കും ഇടയില്‍ മാസങ്ങളായി നിലനിന്ന യാത്രാവിലക്കാണ് അവസാനിക്കുന്നത്. കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ യു.എ.ഇ ഏറെക്കുറെ പിന്‍വലിച്ച ഘട്ടത്തില്‍ തന്നെയാണ് സൗദി യാത്രയും സുഗമമാകുന്നത്. ഖത്തര്‍, സെര്‍ബിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളെ ഇടത്താവളങ്ങളാക്കി മാറ്റിയത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് വലിയ സാമ്പത്തിക ചെലവിന് ഇടയാക്കിയിരുന്നു. ഹോട്ടല്‍ ക്വാറന്റൈന് വ്യവസ്ഥകളാണ് സൗദിയാത്ര വലിയ പണച്ചെലവുള്ള ഒന്നാക്കി മാറ്റിയത്.
ട്രാന്‍സിറ്റ് യാത്ര എളുപ്പമാക്കിയും വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയും സൗദി യാത്രക്കാരെ പരമാവധി ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റാത്ത സാഹചര്യത്തില്‍ രണ്ടാഴ്ചക്കാലം സൗദി യാത്രക്കാര്‍ യു.എ.ഇയില്‍ തങ്ങേണ്ടി വരും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തങ്ങി സൗദിയിലേക്ക് പോകാന്‍ നൂറുകണക്കിന് ആളുകളാണ്ടിക്കറ്റിനായി സമീപിക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. സൗദി സെക്ടര്‍ സജീവമാകുന്നത് ഹോട്ടല്‍, ടൂറിസം വിപണിക്കും മെച്ചമാകും. അടുത്ത മാസം ഒന്നുമുതല്‍ ദുബായില്‍ വേള്‍ഡ് എക്സ്പോ ആരംഭിക്കാനിരിക്കെ, ലോക രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശക പ്രവാഹത്തിനാകും യു.എ.ഇ സാക്ഷ്യം വഹിക്കുക. ആയിരക്കണക്കിന് സന്ദര്‍ശക വിസകളാണ് യു.എ.ഇ ഇപ്പോള്‍ അനുവദിച്ചു വരുന്നത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*