02-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കാസർഗോഡ് : സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് നടപ്പാക്കിയ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന് കര്‍ണാടകയോട് അഭ്യര്‍ത്ഥിച്ച് കേരളം. ഈ ആവശ്യം ഉന്നയിച്ച് കേരള ചീഫ് സെക്രട്ടറി കര്‍ണാടകയ്‌ക്ക് കത്ത് നല്‍കി. സംസ്ഥാനന്തര യാത്രകള്‍ക്ക് കേന്ദ്രാനുമതി ഉള്ളതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കര്‍ണാടക കഴിഞ്ഞ ദിവസം നിര്‍ബന്ധമാക്കിയിരുന്നു. ഏഴ് ദിവസത്തിന് ശേഷം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ നെഗറ്റീവാകുന്നത് വരെ നിരീക്ഷണത്തില്‍ തുടരണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
*വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ്*
കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി എത്തണം. രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം. മൂന്ന് ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*