Pages

*കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പെഷ്യൽ എഡ്യൂക്കേഷൻ ഉൾപ്പെടെയുള്ള ബി.എഡ്. പ്രോഗ്രാമുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.*

*കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്. 2021-23 അഡ്മിഷൻ*



*2021-2023 അധ്യയന വർഷത്തേക്കുള്ള ബി. എഡ്. പ്രോഗ്രാം (രണ്ട് വർഷം - 4 സെമസ്റ്ററുകൾ) സർക്കാർ കോളേജുകൾ/എയ്ഡഡ് കോളേജുകൾ/യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററുകൾ/സെൽഫ് ഫിനാൻസിംഗ് കോളേജുകൾ തുടങ്ങി കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.*

*ജനറൽ മെറിറ്റ്/ റിസർവേഷൻ/ മാഹി/ ടീച്ചർ ക്വാട്ട/ സ്പോർട്സ്/ ഡിഫൻസ്/ വികലാംഗർ/ ഭാഷാപരമായ ന്യൂനപക്ഷം/ കമ്മ്യൂണിറ്റി/ മാനേജ്മെന്റ് മുതലായവ ഉൾപ്പെടെ ബി.എഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും കേന്ദ്രീകൃത പ്രവേശന പ്രക്രിയ (CAP) വഴി രജിസ്റ്റർ ചെയ്യണം. CAP വഴി രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പ്രവേശന പ്രക്രിയയുടെ ഒരു ഘട്ടത്തിലും പ്രവേശനം അനുവദനീയമല്ല.*

*രജിസ്ട്രേഷൻ ഫീസ്:*
*ജനറൽ വിഭാഗം: ₹ 555/-*
*പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം : ₹ 170/-*

*അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 21-09-2021*
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*