വനിതാശിശുവികസന വകുപ്പിന് കീഴില്‍ പെരിങ്ങാവില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക്
വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാന്‍ ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ സമര്‍പ്പിക്കാം. 1,40,000 രൂപയാണ് ദര്‍ഘാസ് അടങ്കല്‍ തുക. സെപ്റ്റംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ടെണ്ടറുകള്‍ ഓഫീസില്‍ ലഭിക്കണം. വാടകയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന് 7 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം പാടില്ല. വാഹനത്തിന്റെ എല്ലാ രേഖകളുടെയും ശരിപകര്‍പ്പുകള്‍ ടെണ്ടറിനൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ -0487 2322800 ഇമെയില്‍-icdoskaadl@gmail.com