*ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് ഏതെല്ലാം വിഭാഗത്തിൽപെട്ട സ്ത്രീകൾക്കാണ് സംരക്ഷണം ലഭിക്കുന്നത് ?*





ഒരേ വീട്ടിൽ താമസിക്കുന്ന പുരുഷനിൽ നിന്നും ഒരിക്കൽ പീഡനം നേരിടേണ്ടി വന്ന, അല്ലെങ്കിൽ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന രക്തബന്ധത്തിൽ പെട്ടതോ, വിവാഹബന്ധത്തിൽപ്പെട്ടതോ, ദത്ത് ബന്ധത്തിൽപ്പെട്ടതോ ആയ സ്ത്രീകൾക്കും, വിധവകൾക്കും, കുട്ടികൾക്കും സംരക്ഷണം ലഭിക്കുന്നതായിരിക്കും.
..............................................................
*ഏതെല്ലാമാണ് ഗാർഹിക പീഡനങ്ങൾ?*

ഗാർഹിക ബന്ധത്തിൽപെട്ട സ്ത്രീകളെ ലൈംഗീക ചൂഷണം ചെയ്യുക, വാക്കുകൾക്കൊണ്ട് അധിക്ഷേപിക്കുക,അവരുടെ ബന്ധുക്കളോട് മോശമായ ഭാഷ പ്രയോഗിക്കുക, വൈകാരികമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുക, ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന് ശല്യപ്പെടുത്തുക, ജോലി ഉപേക്ഷിക്കുവാൻ നിർബന്ധിക്കുക, സാമ്പത്തിക വരുമാനങ്ങൾ തടസ്സപ്പെടുത്തുക മുതലായവ ഗാർഹികപീഡനത്തിൽ ഉൾപ്പെടുന്നു.
..............................................................
*മരുമകൾക്കെതിരെ പരാതി കൊടുക്കുവാൻ അമ്മായി അമ്മയ്ക്ക് കഴിയുമോ?*

മകനെകൊണ്ട് അമ്മയ്ക്ക് എതിരെ അക്രമം ചെയ്യുവാൻ മരുമകൾ പ്രേരിപ്പിച്ചാൽ അവർക്കെതിരെ പരാതി കൊടുക്കാവുന്നതാണ്.
പക്ഷെ മരുമകളെ വീട്ടിൽനിന്നും പുറത്താക്കുവാൻ നിയമം അനുവദിക്കുന്നില്ല.
..............................................................
*പരാതിയുമായി ആരെയാണ് സമീപിക്കേണ്ടത്?*

മജിസ്‌ട്രേറ്റ്, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രൊട്ടക്ഷൻ ഓഫീസർ, Police ഉദ്യോഗസ്ഥൻ, NGO സംഘടനകൾ
..............................................................
*പരാതിയുമായി നേരിട്ട് മജിസ്‌ട്രേറ്റിനെ സമീപിക്കാമോ?*

നേരിട്ടോ, വക്കീൽ വഴിയോ മജിസ്ട്രേട്ടിനെ സമീപിക്കാം.
....................................................................
*ഏതൊക്കെ തരത്തിലുള്ള ഉത്തരവുകയിരിക്കും മജിസ്‌ട്രേറ്റ് നൽകുവാൻ സാധ്യത?*

പരാതിക്കാരിക്ക് ആശ്വാസം നൽകുന്ന തരത്തിലുള്ള സംരക്ഷണ ഉത്തരവ്, ധനസഹായ ഉത്തരവ്, നഷ്ട പരിഹാര ഉത്തരവ്, കുട്ടികളെ താൽക്കാലികമായി വിട്ടുകിട്ടുവാനുള്ള ഉത്തരവ് etc...
..............................................