*ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ വിരൽത്തുമ്പിൽ ; ഓൺലൈൻ അപേക്ഷയ്ക്കും പേയ്മെന്റിനും സിറ്റിസൺ പോർട്ടൽ*


02-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്വെയർ ആപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എൽ.ജി.എം.എസ് ) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസൺ പോർട്ടൽ സെപ്റ്റംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. 
സേവനം വിരൽത്തുമ്പിൽ സാധ്യമാക്കുന്ന സിറ്റിസൺ പോർട്ടലിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും. എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കാനുള്ള ക്രമീകരണം ഉണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഈ ലക്ഷ്യം മുൻനിർത്തിയാണ് ഐ.എൽ.ജി.എം.എസ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിൽ വിന്യസിച്ചു പ്രവർത്തിക്കുന്നുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്‌റ്റ്വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാനും ഓൺലൈൻ പെയ്മെന്റ് നടത്താനും സേവനങ്ങൾ ഓൺലൈനായി ലഭിക്കാനും പൊതുജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കാനും സർക്കാർ നിർദേശപ്രകാരം ഐ.എൽ.ജി.എം.എസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*