Pages

*കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഉറ്റവര്‍ക്ക് ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി*



50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവ് പിന്‍വലിക്കുന്നത് വരെയുള്ള മരണങ്ങള്‍ക്ക് ധനസഹായം ബാധകമാണ്.കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച്‌ 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് അനുസരിച്ചാണ് കേരളവും ധനസഹായം നല്‍കി തുടങ്ങിയത്. കൊവിഡ് ബാധിച്ച്‌ 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു മുമ്ബുള്ള മരണസര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കും. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തവര്‍ക്ക് കമ്മിറ്റിയെ സമീപിക്കാം. പട്ടിക സമഗ്രമായി പുതുക്കാന്‍ ജില്ലാതലത്തില്‍ സമിതികളുടെ രൂപീകരണം ഉടന്‍ പൂര്‍ത്തിയാകുo
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*