18-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
മോട്ടോര്‍ വാഹന വകുപ്പ് ഇനി ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തില്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീടുകളിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*