Pages

*സൈബർ സാമ്പത്തിക തട്ടിപ്പ് ; പ്രത്യേക നിർദ്ദേശവുമായി കേരളാ പോലീസ്*


02-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ എത്രയും പെട്ടെന്ന് (പരമാവധി 48 മണിക്കൂര്‍) പരാതി *155260* എന്ന ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണെന്ന് കേരളാ പോലീസ്. കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതിയെക്കുറിച്ച്‌ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികള്‍ക്ക് അടിയന്തിര അറിയിപ്പ് നല്‍കി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടര്‍ന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണെന്ന് കേരളാ പോലീസ് അറിയിച്ചു. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കോള്‍ സെന്ററിലേക്ക് സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും അറിയിക്കാവുന്നതാണെന്നും കേരളാ പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*