സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2021 - 22 സാമ്പത്തികവർഷം കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഉള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 22 ഉച്ചയ്ക്ക് ഒരു മണി വരെ അയ്യന്തോളിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ ദർഘാസ് വിൽപന നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2363999