ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവ
എന്ന വെബ് സൈറ്റ് വഴിയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ!!!
https://parivahan.gov.in
ഇതിൽ വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി എന്ന പോർട്ടലിലുമാണ് അപേക്ഷകളും ഫീസും സമർപ്പിച്ചുവരുന്നത്.
ഗതാഗത വകുപ്പിലെ സേവനങ്ങൾ രാജ്യവ്യാപകമായി പൂർണ്ണമായും ഓൺലൈൻ ആയതോടെ ഈ രംഗത്ത് വ്യാജന്മാർ പലരും രംഗപ്രവേശനം ചെയ്തിരിക്കുന്നതായി മനസ്സിലാകുന്നു. ഇതിനോടകം നിരവധി ആളുകൾ ഇതിൽ വഞ്ചിതരായിക്കഴിഞ്ഞു. സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപേക്ഷയോടൊപ്പം ഫീസും ഓൺലൈൻ ആയി തന്നെയാണ് അടക്കേണ്ടത്. പരിവാഹൻ വെബ് സൈറ്റ് ആണെന്ന രീതിയിൽ വ്യാജമായി നിർമിച്ച ഇത്തരം വ്യാജ സൈറ്റുകളിലൂടെ അപേക്ഷാ ഫീസായി നൽകുന്ന പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. അപേക്ഷകർ പലപ്പോഴും താൻ ശരിയായ സൈറ്റിൽ തന്നെയാണ് അപേക്ഷിച്ചത് എന്ന ധാരണയിൽ കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഗൂഗിൾ വഴി സർവീസുകൾ സേർച്ച് ചെയ്ത് സമർപ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഈ രീതിയിൽ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. ഈ വ്യാജ സൈറ്റുകൾ യഥാർത്ഥ സൈറ്റുമായി രൂപ സാമ്യം ഉള്ളതും, സെക്യൂറിഡ് ആണ് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ചെയ്തിട്ടുള്ളതാണ്.
ആയതിനാൽ ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഇത്തരം വ്യാജ സൈറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ കേരള മോട്ടോർ വാഹന വകപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തുക.
mvd.kerala.gov.in
ലഭ്യമായ ഓൺലൈൻ സേവനങ്ങളുടെ ലിങ്കുകൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെ സിറ്റിസൺസ് കോർണർ , ഓൺലൈൻ സെർവിസിസ് വഴി നൽകിയിട്ടുണ്ട്. വഹാൻ സാരഥി പോർട്ടലുകളുടെ ലിങ്കും പ്രത്യേകം നൽകിയിട്ടുണ്ട്. ഇതിലൂടെ വ്യാജ സൈറ്റുകളിലേക്ക് ഡിവേർഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും.
സ്വന്തമായ നിലക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
MVD Kerala
ജനനന്മയ്ക്ക്..ജനരക്ഷയ്ക്ക്..
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*