ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായാൽ അതിനിരയായ സ്ത്രീക്കോ, ബന്ധമുള്ള മറ്റുള്ളവർക്കോ പോലീസ്റ്റേഷൻ/ മജിസ്ട്രേറ്റ്/ സംരക്ഷണ ഉദ്യോഗസ്ഥൻ എന്നിവരെ ടെലിഫോണിലൂടെ വിവരം അറിയിക്കാവുന്നതാണ്. സംരക്ഷണത്തിനായി
താഴെ ലിങ്കിലുള്ള സ്ഥാപനങ്ങളെയും ബന്ധപ്പെടാവുന്നതാണ്.
http://www.ngomwcd.gov.in/swadhar/states/kerala_state.html
....................................................................
*തന്റെ പ്രദേശത്ത് സംരക്ഷണ ഉദ്യോഗസ്ഥർ നിലവിൽ ഇല്ലെങ്കിൽ ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് എന്തു ചെയ്യുവാൻ സാധിക്കും?*
പരാതിക്കാരിക്ക് പോലീസിന് സമീപിച്ച് FIR രേഖപ്പെടുത്താവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സ്ഥലത്തെ മജിസ്ട്രേട്ടിനെ നേരിട്ട് സമീപിക്കാവുന്നതാണ്.
....................................................................
*ഗാർഹിക പീഡന നിരോധന നിയമ പ്രകാരം സ്ത്രീ നൽകുന്ന പരാതിയിൽ മജിസ്ട്രേറ്റ് എത്ര ദിവസത്തിനുള്ളിൽ തീർപ്പുകൽപ്പിച്ചിരിക്കണം?*
ആദ്യവാദം കേൾക്കുന്ന തീയതിമുതൽ 60 ദിവസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കണം.
....................................................................
*കോഴിക്കോട് ജില്ലയിലെ ഫാമിലി കോടതിയിൽ നിലവിലുള്ള കേസ് കൊല്ലം ജില്ലയിലേക്ക് മാറ്റുവാൻ സാധിക്കുമോ?*
സിവിൽ നടപടി ക്രമം സെക്ഷൻ 24 പ്രകാരം ഹൈക്കോടതിയിൽ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചാൽ, ന്യായമായ കാരണങ്ങളാണെങ്കിൽ ഒരു ജില്ലയിലെ കുടുംബ കോടതിയിൽ നിന്നും കേസ്, കക്ഷിക്കോ/ കക്ഷികൾക്കോ അനുയോജ്യമായ മറ്റൊരു ജില്ലയിലെ കുടുംബ കോടതിയിലേക്ക് മാറ്റി തരുവാൻ കോടതിക്ക് അധികാരമുണ്ട്.
..............................................