Pages

*ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്നും പുറത്താക്കി*


14-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

എം.എസ്‍.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്ലിയയെ പുറത്താക്കി. പി.കെ നവാസിന് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന് പിന്നില്‍ ഫാത്തിമ തഹ്ലിയയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും തഹ്ലിയയെ നീക്കിയത്. വനിതാ കമ്മീഷന് പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികള്‍ക്ക് തഹ്ലിയ പിന്തുണ നല്‍കിയിരുന്നു. തഹ്ലിയ ​ഗുരുതര അച്ചടക്കലംഘനം നടത്തിയതായി നേത‍ൃത്വം വിലയിരുത്തി. എം.എസ്‌.എഫ് സംസ്ഥാന പ്രസിഡണ്ട് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീ​ഗ് നേതൃത്വം ഹരിത നേതാക്കളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായില്ല.‍

ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതാക്കള്‍ ​ഗുരുതര ചട്ടലംഘനം നടത്തിയതായും ലീ​ഗ് ഉന്നതാധികാര സമിതി വിലയിരുത്തി. ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡണ്ടും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. ഹരിതയോട് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. എന്നാല്‍ തന്നെ എം.എസ്‌.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*