7 വർഷത്തിലധികം ഒരാളെ കുറിച്ച് വിവരം ഒന്നും ഇല്ലാതിരുന്നാൽ ആ വ്യക്തി മരിച്ചതായി കണക്കാക്കപ്പെടും. Indian Evidence Act, സെക്ഷൻ 108 അനുസരിച്ചു 7 വർഷം കഴിഞ്ഞ് കാണാതായ വ്യക്തി തിരിച്ചെത്തിയാൽ, ആ വ്യക്തിയും കാണാതായ വ്യക്തിയും ഒരാളാണെന്ന് തെളിയിക്കേണ്ട ബാധ്യത ഒരിക്കൽ ഒന്നും പറയാതെ "മുങ്ങിയ" വ്യക്തിക്കാണ്.
വ്യക്തിയെ കാണാതാകുമ്പോൾതന്നെ പോലീസിൽ അറിയിക്കുകയും, പോലീസ് രജിസ്റ്റർ ചെയ്ത FIR ന്റെ കോപ്പി മേല്പറഞ്ഞ കേസുകളിൽ Heirship സർട്ടിഫിക്കറ്റ് ലഭിക്കുവാൻ അത്യാവശ്യമാണ്. എന്നാൽ കുടുംബാംഗങ്ങളുടെ അറിവില്ലായ്മ മൂലം FIR രജിസ്റ്റർ ചെയ്യാതിരുന്നാൽ ഭാവിയിൽ, പിന്തുടർച്ചാവകാശകൾ നന്നേ ബുദ്ധിമുട്ടേണ്ടി വരും.
ഇത്തരത്തിൽ ഒരു കേസ് ഹൈക്കോടതിയുടെ മുൻപാകെ എത്തിയപ്പോൾ, കാണാതായ വ്യക്തി ഒരിക്കൽ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഇരിക്കുന്ന കുടുംബം പോലീസിൽ പരാതി കൊടുത്ത് FIR രജിസ്റ്റർ ചെയ്യാത്തതുകൊണ്ട്, ആ കുടുംബത്തിന് Heirship നിഷേധിക്കുന്നത് വിവേചനപരമാണെന്നും, വ്യക്തിയെ കഴിഞ്ഞ 30 വർഷമായി കാണാനില്ലായെന്ന ന്ന വില്ലേജ് ഓഫീസറിന്റെ റിപ്പോർട്ടിന്മേൽ FIR ഇല്ലാതെ തന്നെ കാലവിളംബം കൂടാതെ സർട്ടിഫിക്കറ്റ് നൽകുവാൻ, തഹസിൽദാരോട് ബഹു: കോടതി ഉത്തരവിടുകയും ചെയ്തു.
ഒന്നും മിണ്ടാതെ വീട്ടിൽ നിന്നും മുങ്ങുന്ന കക്ഷികൾ ജാഗ്രതൈ...
..............................................