Pages

*KEAM 2021: യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിക്കണം, അവസാന തീയതി 2021 സെപ്റ്റംബർ 17.*



*എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) എഴുതിയ വിദ്യാർഥികൾ തങ്ങൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) മാർക്ക് സെപ്തംബർ 17 വൈകീട്ട് 5 മണിക്കുമുമ്പായി പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യണമെന്ന് പ്രവേശന കമ്മീഷണർ അറിയിച്ചു.*

*ഹയർ സെക്കൻഡറിക്കോ അതിനു തുല്യമായ പരീക്ഷയ്ക്കോ ലഭിച്ച മാർക്കുകൂടി പ്രവേശന പരീക്ഷയ്ക്കൊപ്പം പരിഗണിച്ചു സമീകരിച്ച ശേഷമാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക.*

*കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ഹയർസെക്കൻഡറി രണ്ടാം വർഷം ലഭിച്ചമാർക്കാണ് സമർപ്പിക്കേണ്ടത്. ഹൈക്കോടതിയിലുള്ള കേസിലെ വിധിക്കു വിധേയമായി മാത്രമേ എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കൂ.*

*മാർക്ക് സമർപ്പിച്ച ശേഷം "മാർക്ക് സബ്മിഷൻ കൺഫർമേഷൻ റിപ്പോർട്ട്" പ്രിന്റ് എടുത്തു സൂക്ഷിക്കണം. കഴിഞ്ഞ മാസം 5 ന് നടന്ന പ്രവേശന പരീക്ഷയുടെ 2 പേപ്പറും എഴുതിയ എല്ലാവർക്കും മാർക്ക് സമർപ്പിക്കാം.*

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪