Pages

*SSLC ,PLUS 2,VHSE പരീക്ഷയിൽ എല്ലാ വിഷയ്ങൾക്കും A+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു..*


➖️➖️➖️➖️➖️➖️➖

*സ്കോളർഷിപ്പ് തുക:10,000 രൂപ*


സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ *മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന* മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. *സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്* . വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

*അക്ഷയയിൽ സമർപ്പിക്കേണ്ടത്*
1. ആധാർ കാർഡ് 
2. മാർക്ക് ലിസ്റ്റ് 
3. ഫോട്ടോ 
4. ബാങ്ക് പാസ്ബുക്ക് 
5. വരുമാന സർട്ടിഫിക്കറ്റ്

അവസാന തിയ്യതി: 20.10 2021

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*