Pages

*സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ പറന്നത് 105.3 മണിക്കൂര്‍ ; ചെലവായത് 22.21 കോടി രൂപ*


05-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ ഇതുവരെ പറന്നത് 105.3 മണിക്കൂര്‍. സര്‍ക്കാരിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപിടര്‍ 105.3 മണിക്കൂര്‍ പറന്നത്. ഓരോ മണിക്കൂറും പറക്കാന്‍ സര്‍ക്കാരിന് ചെലവാകുക 21.09 ലക്ഷം രൂപയാണ്. ഈ ഇനത്തില്‍ 22. 21 കോടിരൂപയാണ് ആകെ ചിലവായത്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍, വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകളുടെ സഞ്ചാര പാത നിരീക്ഷണം, സംസ്ഥാനത്തെ അതിര്‍ത്തി, തീരപ്രദേശ, വനമേഖല, വിനോദ സഞ്ചാര, തീര്‍ഥാടന മേഖലകള്‍ എന്നിവയുടെ നിരീക്ഷണത്തിനും അടിയന്തര ഘട്ടത്തില്‍ പോലീസ് ഫോഴ്സിന്‍റേയും വിശിഷ്ഠ വ്യക്തികളുടെ യാത്രകള്‍ക്കുമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.പി അനില്‍കുമാറിന്‍റേയും കെ.ബാബുവിന്‍റേയും ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*