Pages

*കേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുന്നു*

24-Oct-2021

കൊച്ചി ∙ ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്. തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില ലീറ്ററിന് 110.10 രൂപ, ഡീസലിന് 103.77 രൂപ. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്. ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു റിപ്പോർട്ട്.

➖️➖️➖️➖️➖️➖️➖
കടപ്പാട് :  *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*