Pages

*ആത്മഹത്യാനിരക്കിൽ വർധന; ഒന്നര വര്‍ഷം, 11,142 മരണം; കേരളത്തെ ഞെട്ടിച്ച് കണക്കുകൾ*


14-Oct-2021

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ആത്മഹത്യകൾ കൂടുന്നു. 2020 ഏപ്രിൽ മുതൽ 2021 ഓഗസ്‌റ്റ്‌ വരെ 11,142 പേർ കേരളത്തിൽ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കുകൾ പറയുന്നു. 

കോവിഡിനെ തുടർന്ന് 34 പേർ ജീവനൊടുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. 2020 ഏപ്രിൽ ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെ ഓരോ മാസവും ശരാശരി 655 ആത്മഹത്യകൾ. 2018ൽ 8320, 2019ൽ 8585, 2020ൽ 8480 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ. 

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ