*എയർ ഇന്ത്യയെ 18,000 കോടി രൂപക്ക് ടാറ്റാ സണ്‍സ് സ്വന്തമാക്കി*


*08-10-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

എയർ ഇന്ത്യയെ 18,000 കോടി രൂപയ്‌ക്ക് ടാറ്റാ സണ്‍സ് സ്വന്തമാക്കി. കേന്ദ്ര പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പിന് കൈമാറുന്നതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. എയർ ഇന്ത്യ വാങ്ങാനുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തതും ടാറ്റ ഗ്രൂപ്പാണ്. ടാറ്റക്കൊപ്പം സ്പൈസ്ജെറ്റും എയർ ഇന്ത്യക്കായി രംഗത്തുണ്ടായിരുന്നു. സ്പൈസ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കും . 67 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് എയര്‍ ഇന്ത്യാ ടാറ്റയിലേക്ക് തിരിച്ചെത്തുന്നത്. 1932-ലാണ് ടാറ്റ എയര്‍ ഇന്ത്യാ എയര്‍ലൈന്‍ സ്ഥാപിക്കുന്നത്. പിന്നീട് ദേശസാല്‍കരണത്തിന്റെ ഭാഗമായി കേന്ദ്രം ഏറ്റെടുത്തതായിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും വിൽക്കാനാണ് കേന്ദ്രസർക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാന്ഡലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*