2022 Public Holidays| 2022ലെ സംസ്ഥാനത്ത പൊതു അവധി ദിവസങ്ങൾ അറിയാം


അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.തിരുവനന്തപുരം: 2022 ലെ സംസ്ഥാനത്തെ പൊതു അവധി(2022 Public Holidays) ദിനങ്ങൾ പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

അവധി ദിനങ്ങൾ (മാസം തിരിച്ച്)

ജനുവരി


റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധൻ


മാർച്ച്

ശിവരാത്രി – മാർച്ച് ഒന്ന്- ചൊവ്വ

ഏപ്രിൽ

പെസഹ വ്യാഴാം/ഡോക്ടർ അംബേദ്കർ ജയന്തി- ഏപ്രിൽ 14- വ്യാഴം

ദുഃഖവെള്ളി/വിഷു- ഏപ്രിൽ 15- വെള്ളി

മേയ്

ഈദുൽ ഫിത്ർ*- മേയ്- രണ്ട്- തിങ്കൾ

ജൂലൈ

കർക്കടക വാവ് – ജൂലൈ 28- വ്യാഴം

ഓഗസ്റ്റ്

മുഹർറം*- ഓഗസ്റ്റ് എട്ട്- തിങ്കൾ

സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കൾ

ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം

സെപ്തംബർ

ഒന്നാം ഓണം- സെപ്തംബർ ഏഴ്-ബുധൻ

തിരുവോണം-സെപ്തംബർ എട്ട്-വ്യാഴം

മൂന്നാം ഓണം-സെപ്തംബർ ഒമ്പത്-വെള്ളി

ശ്രീനാരായണ ഗുരു സമാധി- സെപ്തംബർ 21-ബുധൻ

ഒക്ടോബർ

മഹാനവമി-ഒക്ടോബർ നാല്- വ്യാഴം

വിജയദശമി-ഒക്ടോബർ അഞ്ച്-വെള്ളി

ദീപാവലി-ഒക്ടോബർ 24-തിങ്കൾ

ഞായറാഴ്ചയിലെ അവധി ദിനങ്ങൾ

മന്നം ജയന്തി-ജനുവരി രണ്ട്,

ഈസ്റ്റർ – ഏപ്രിൽ 17,

മെയ് ദിനം- മേയ് ഒന്ന്,

അയ്യങ്കാളി ജയന്തി- ഓഗസ്റ്റ് 28

ഗാന്ധി ജയന്തി- ഒക്ടോബർ രണ്ട്

ക്രിസ്തുമസ്- ഡിസംബർ-25

രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ

ഈദുൽ അദ്അ (ബക്രീദ്)*- ജൂലൈ ഒമ്പത്

നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബർ 10

മിലാദി ശെരീഫ് * – ഒക്ടോബർ എട്ട്

ഈദുൽ ഫിത്ർ, മുഹർറം, ഈദുൽ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങൾ ചാന്ദ്ര ദർശനം അനുസരിച്ച് വ്യത്യാസപ്പെടാം.

നിയന്ത്രിത അവധി ദിനങ്ങൾ

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാർച്ച് മൂന്ന്-വെള്ളി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, നാടാർ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.

ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തിൽ പെട്ട സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി

വിശ്വകർമ ദിനം- സെപ്തംബർ 17- ശനി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ വിശ്വകർമ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, വിശ്വകർമ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.

അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.