എറണാകുളം: ചെല്ലാനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ട്വൻറി 20യും കോൺഗ്രസും ചേർന്ന് നൽകിയ അവിശ്വാസ പ്രമേയം പാസായി. ഇതോടെ ഇടത് മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. ഒമ്പതിനെതിരെ 12 വോട്ടിനാണ് അവിശ്വാസം പാസായത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സാജിത മുമ്പാകെയാണ് ട്വൻറി 20യുടെ എട്ട് അംഗങ്ങളും കോൺഗ്രസിെൻറ നാല് അംഗങ്ങളും ചേർന്ന 12 പഞ്ചായത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 21 അംഗ പഞ്ചായത്തിൽ എൽ.ഡി. എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്.
രാവിലെ 11നാണ് പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്. ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറിന് എതിരായ പ്രമേയവും ചർച്ചക്ക് എടുക്കും.
ട്വൻറി20 യുടെ കെ.എ. ജോസഫ് പ്രസിഡൻറാകാനാണ് സാധ്യത. വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനു ലഭിക്കും. സ്ഥിരം സമിതി ചെയർമാൻ സ്ഥാനങ്ങൾ ഇരുകക്ഷികളും ചേർന്ന് വീതം വെക്കും.
ട്വൻറി20യിലെ രണ്ട് അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം നിലനിർത്താൻ എൽ.ഡി.എഫ് നീക്കം നടത്തിയിരുന്നു. എന്നാൽ, അത് വിഫലമായതോടെയാണ് ഭരണം നഷ്ടപ്പെട്ടത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*