✍️*മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26ന്; സമയക്രമത്തിൽ മാറ്റമില്ല*


22-Oct-2021

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ (plus one exam) ഈ മാസം 26ന് നടത്താന്‍ തീരുമാനിച്ചു. ഒക്ടോബർ 18 ന് നടത്തേണ്ട പരീക്ഷയായിരുന്നു കനത്ത മഴയെ (heavy rain) തുടർന്ന് മാറ്റിവെച്ചത്. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഹയർ സെക്കണ്ടറി വകുപ്പ് അറിയിച്ചു.

അതേസമയം, കാലവർഷക്കെടുതി മൂലം മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 28ന് നടത്തും. ഇന്നലെ നടത്താനിരുന്ന അസിസ്റ്റൻറ് എഞ്ചിനീയർ സിവിൽ പരീക്ഷയാണ് 28ന് നടത്തുന്നത്. പരീക്ഷക്ക് നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്ന് പിഎസ്‍സി വ്യക്തമാക്കി. അതേസമയം, നാളെ നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. എന്നാല്‍, ഒക്ടോബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും പിഎസ്‍സി വ്യക്തമാക്കി.

➖️➖️➖️➖️➖️➖️➖
കടപ്പാട്: *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*