Pages

സൗജന്യം സൗജന്യം ; 4 മാസം സൗജന്യം ഓഫറുകൾ BSNL നൽകുന്നു


കടപ്പാട് : digit By AnoopKrishnan പ്രസിദ്ധീകരിച്ചു  28-Oct-2021
HIGHLIGHTS
  • ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ സൗജന്യ ഓഫറുകൾ എത്തിയിരിക്കുന്നു

  • ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് എക്സ്ട്രാ ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

  • 4 മാസം വരെ സൗജന്യമായി ഉപഭോക്താക്കൾക്ക് ബ്രോഡ് ബാൻഡ് ലഭിക്കുന്നു

സൗജന്യം സൗജന്യം ; 4 മാസം സൗജന്യം ഓഫറുകൾ BSNL നൽകുന്നു
സൗജന്യം സൗജന്യം ; 4 മാസം സൗജന്യം ഓഫറുകൾ BSNL നൽകുന്നു


ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതാ സൗജന്യ ബ്രോഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നു .4 മാസ്സം വരെ സൗജന്യ ബ്രോഡ് ബാൻഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് ഇപ്പോൾ .ഈ ഓഫറുകൾ ഇന്ത്യയിലെ എല്ലാ ബ്രോഡ് ബാൻഡ് ഭാരത് ഫൈബർ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നതാണു് .1 വർഷത്തെ വാലിഡിറ്റിയിൽ മുതൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിലാണ് ഇത് ലഭിക്കുന്നത് .

AMP

ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളിൽ ഇനി മുതൽ 12 മാസ്സവും കൂടാതെ 1 മാസം എക്സ്ട്രാ വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 24 മാസ്സത്തെ അതായത് 2 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ആണ് .

24 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഇനി മുതൽ 3 മാസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതായത് ഇനി മുതൽ ഉപഭോക്താക്കൾക്ക് 27 മാസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 36 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളിൽ ആണ് .

36 മാസ്സത്തെ അതായത് മൂന്നു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 4 മാസ്സത്തെ എക്സ്ട്രാ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതാണ് .അതായത് മുഴുവനായി 40 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇനി മുതൽ ലഭിക്കുക .ഈ ഓഫറുകൾ ലഭിക്കുന്നതിനായി 18003451500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്