13-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖➖
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍ നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 40 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ 60 വയസ് വരെ അംശാദായം അടച്ചവര്‍ക്കാണ് പെന്‍ഷന്‍. തുക തീമുമാനിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനാണ് ബില്‍ അവതരിപ്പിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ആക്ടിലെ വ്യവസ്ഥ പ്രകാരം ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലുറപ്പ് കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം മുനിസിപ്പാലിറ്റിയിലോ, കോര്‍പറേഷനിലോ രജിസ്റ്റര്‍ ചെയ്ത് തൊഴിലുറപ്പ് കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് അംഗത്വം നേടാം. 18 വയസ് പൂര്‍ത്തിയാക്കിയവരും 55 വയസ് കഴിയാത്തവരുമായിരിക്കണം. തൊഴിലാളികള്‍ പ്രതിമാസം 50 രൂപ അംശാദായമായി അടയ്ക്കണം. അത്രയും തുക സര്‍ക്കാര്‍ വിഹിതമായും അടയ്ക്കും. പദ്ധതിയുടെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം 15.16 കോടിയാണ് വേണ്ടിവരുന്നത്.
*കുടുംബ പെന്‍ഷനും സാമ്പത്തിക സഹായവും*
▪️പത്ത് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ച അംഗം മരിച്ചാല്‍ കുടുംബ പെന്‍ഷന്‍
▪️അംഗഭംഗം മൂലമോ അവശതമൂലമോ തൊഴില്‍ ചെയ്യാനാവാതായാല്‍ അവശതാ പെന്‍ഷന്‍
▪️വനിതാ അംഗങ്ങളുടെ വിവാഹം, പ്രസവം, പെണ്‍മക്കളുടെ വിവാഹം എന്നിവയ്ക്ക് സഹായം
▪️ഗുരുതര രോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സാസഹായം
▪️ രോഗം മൂലമോ അപകടം മൂലമോ മരിച്ചാല്‍ സാമ്പത്തിക സഹായം
▪️മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*