*ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും; കൗണ്‍സിലിങ് അടക്കം പരിഗണനയിൽ: മന്ത്രി*


04-Oct-2021

തിരുവനന്തപുരം∙ കോളജുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. പ്രണയം നിരസിച്ചതിന് പാലായിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ എല്ലാ കോളജുകളിലും കൗണ്‍സിലിങ് സെന്‍ററുകളും ഓറിയന്‍റേഷന്‍ ക്ലാസുകളും നടത്തും. ക്ലാസ് മുറികളിലെ ആശയപ്രകടനങ്ങളുടെ അഭാവം പല വിദ്യാര്‍ഥികള്‍ക്കും മനസിക സംഘര്‍ഷമുണ്ടാക്കിയെന്നും പറഞ്ഞു.

ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്കായി കോളജുകൾ ഇന്നു ഭാഗികമായി തുറക്കും. ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത വിദ്യാർഥികൾക്കാണു പ്രവേശനം. ഒക്ടോബർ 18 മുതലാണ് കോളജുകളിൽ എല്ലാ ക്ലാസുകളും തുടങ്ങുന്നത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*