സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് തൃശൂർ ജില്ലാ കാര്യാലയത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒക്ടോബർ 20ന് കാലത്ത് 11 മണിക്കാണ് അഭിമുഖം. താല്പര്യമുള്ളവർ അന്നേദിവസം രാവിലെ 10.30ന് തൃശൂർ പൂത്തോളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ചരക്കുസേവന നികുതി കോംപ്ലക്സിലെ ജോയിൻ കമ്മീഷണറുടെ കാര്യാലയത്തിൽ എംപ്ലോയ്മെൻ്റ് കാർഡ്, വയസ്, എൽഎംവി ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.