Pages

*ഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് സമയപരിധി നീട്ടി*


08-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഖത്തറി​ല്‍ വിസാ കാലാവധി കഴിഞ്ഞ് തുടരുന്നവര്‍ക്കും എന്‍ട്രി എക്‌സിറ്റ് നിയമ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കും ആഭ്യന്തര മന്ത്രാലയം സാവകാശ സമയപരിധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10 മുതല്‍ ഡിസംബവര്‍ അവസാനം വരെ ഇത്തരക്കാര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കി സ്റ്റാറ്റസ് നിയമവിധേയമാക്കാം. എന്‍ട്രി എക്സിറ്റ് താമസ നിയമങ്ങള്‍, ഫാമിലി വിസിറ്റ്​ വിസാ നിയമങ്ങള്‍ എന്നിവ ലംഘിച്ച എല്ലാ പ്രവാസികള്‍ക്കും സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനായാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക കാലപരിധി പ്രഖ്യാപിച്ചത്.

2021 ഒക്​ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയ പരിധിക്കുള്ളില്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. വിസ ചട്ടങ്ങള്‍ ലംഘിച്ചതു കാരണം അനധികൃത കുടിയേറ്റക്കാരായി ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്ക്​ ഈ കാലയളവില്‍ പ്രശ്​ന പരിഹാരത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്​.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*