Pages

*കൊള്ള തുടരുന്നു ; ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു*


11-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഞായറാഴ്ച ഡീസലിന് 100 രൂപ കടന്നിരുന്നു.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*