Pages

*നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു*


17-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുകളും നാശനഷ്ടങ്ങളുമുണ്ടായ സാഹചര്യത്തില്‍ നാളെ (തിങ്കളാഴ്ച) നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റിവെച്ചു. സെപ്റ്റംബര്‍ 24ന് ആരംഭിച്ച പരീക്ഷകള്‍ നാളെയാണ് അവസാനിക്കാനിരുന്നത്. മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്. ഓരോ പരീക്ഷകള്‍ക്കുമിടയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസത്തെ ഇടവേള നിശ്ചയിച്ചിരുന്നു. ഇത്തരത്തില്‍ ഒടുവില്‍ നടക്കാനിരുന്ന പരീക്ഷയായിരുന്നു നാളത്തേത്. അതേസമയം ഒക്ടോബര്‍ 13-ഓടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ അവസാനിച്ചിരുന്നു.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും പ്രത്യേക അനുമതി തേടിയാണ് വിദ്യാഭ്യാസ വകുപ്പ് പ്ലസ്‌വണ്‍ പരീക്ഷ നടപ്പിലാക്കിയത്. എന്നാല്‍ അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ ആരംഭിച്ച അതിതീവ്രമഴയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജീവഹാനി ഉള്‍പ്പെടെയുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്ധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കവും മറ്റ് നാശനഷ്ടങ്ങളും അനവധിയാണ്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. കോട്ടയത്ത് 33 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*