03-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍,ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്. തിരുവനതപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയുമായി. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95.99 രൂപയുമാണ്. കഴിഞ്ഞ നാല് ദിവസങ്ങളായി പെട്രോള്‍ ഡീസല്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*