Pages

*വിദ്യാർത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാനുള്ള പദ്ധതിയുമായി സർക്കാർ*


13-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ കര്‍മ്മ പദ്ധതിയുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കരുതലോടെ മുന്നോട്ട്' എന്ന പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എസ് വിനീത് നല്‍കിയ ഹരജിയിലാണ് വിശദീകരണം.

സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്നു വാങ്ങി വിതരണം ചെയ്യാന്‍ ഹോമിയോപ്പതി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കി ഇറക്കിയ ഉത്തരവും സര്‍ക്കാര്‍ ഹാജരാക്കി. നവംബര്‍ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം രാജ്യത്തെ രണ്ട് മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐ അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*