*ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാനൊരുങ്ങുന്നു ; അറുപതോളം പ്രധാനതീരുമാനങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ*


19-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സെപ്​തംബര്‍ 18ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞതായി സൂചന. ജനന സര്‍ട്ടിഫിക്കറ്റ്​ പൗരത്വ രേഖയാക്കല്‍, വ്യാപാര കരാറുകളില്‍മേല്‍ ​തൊഴില്‍ ഉറപ്പാക്കല്‍, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ 60 ഓളം പ്രധാനതീരുമാനങ്ങള്‍ പ്രേത്യകമായി പരിഗണിച്ചാണ്​ നടപ്പാക്കാനൊരുങ്ങുന്നത്​​.

ചര്‍ച്ചയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച കാര്യങ്ങളില്‍ പഠനം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനായി കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക്​ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഈ റിപ്പോര്‍ട്ടിനനുസൃതമായിരിക്കും തുടര്‍നടപടികള്‍. സിവില്‍ സര്‍വീസ്​ പരിഷ്​കരണം, ബിസിനസ്​ അന്തരീക്ഷം വികസിപ്പിക്കല്‍, വിവരസാ​ങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തല്‍ എന്നിവയും നിര്‍ദേശത്തിലുണ്ട്​. രാജ്യത്തി​ന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ അതിനെ ഉത്തേജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ്​ 60 ഇന പരിപാടിയില്‍​ പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്​.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*