Pages

*സംസ്ഥാന ബി.ജെ.പിയിൽ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു*


05-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാന ബി.ജെ.പിയിൽ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ജനറൽ സെക്രടറിമാർക്കും മാറ്റം ഇല്ല. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്. അതേസമയം എ.എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡണ്ടുമാരായി തുടരും. ബി.ഗോപാലകൃഷ്ണനും പി.രഘുനാഥും വൈ: പ്രസിഡണ്ടുമാരാകും. കാസർഗോഡ്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്.

കാസർഗോട്ട് രവീശ തന്ത്രി, വയനാട് കെ.പി മധു, കോട്ടയം ലിജിൻ ലാൽ, പത്തനംതിട്ട വി.എ സൂരജ്, പാലക്കാട് കെ.എം ഹരിദാസ് എന്നിവരാണ് പുതിയ പ്രസിഡന്റുമാർ. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷമുള്ള പുന:സംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനം. സംസ്ഥാന ട്രഷററായി ഇ.കൃഷ്ണദാസിനെ തീരുമാനിച്ചു. പാർട്ടി ഏല്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 2016-ൽ അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ 6 വർഷത്തിനിടെ ജില്ലയിൽ സംഘടനക്ക് വലിയ വളർചയുണ്ടായി. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*