23-Oct-2021
തിരുവനന്തപുരം: 2022ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങൾ കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖ്യാപിച്ചത്. അടുത്ത വർഷത്തെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ 2022-ലെ പൊതുഅവധികളിൽ ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായിട്ടാണ്. നിയന്ത്രിത അവധികളിൽ ഒരെണ്ണവും രണ്ടാം ശനിയാഴ്ചയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇത്രയും അവധികൾ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായി വരുന്നത്.
ഞായറാഴ്ചയിലെ അവധി ദിനങ്ങൾ
മന്നം ജയന്തി (ജനുവരി രണ്ട്), ഈസ്റ്റർ (ഏപ്രിൽ 17), മെയ് ദിനം (മേയ് ഒന്ന്), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ് 28), ഗാന്ധി ജയന്തി (ഒക്ടോബർ രണ്ട്), ക്രിസ്തുമസ് (ഡിസംബർ 25) എന്നിവയാണ് ഞായറാഴ്ചയിലെ അവധി ദിനങ്ങൾ. ഇതിൽ ഈസ്റ്റർ പതിവായി ഞായറാഴ്ചകളിൽ തന്നെയാണ് വരാറുള്ളത്.
രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ
ഈദുൽ അദ്അ/ ബക്രീദ് (ജൂലൈ ഒമ്പത് ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 10), മിലാദി ശെരീഫ് (ഒക്ടോബർ എട്ട്) എന്നിവയാണ് രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ.
2022ലെ അവധി ദിനങ്ങൾ
ജനുവരി
റിപ്പബ്ലിക് ദിനം ജനുവരി 26 (ബുധൻ)
മാർച്ച്
ശിവരാത്രി മാർച്ച് ഒന്ന് (ചൊവ്വ)
ഏപ്രിൽ
പെസഹ വ്യാഴാം/ ഡോക്ടർ അംബേദ്കർ ജയന്തി - ഏപ്രിൽ 14 (വ്യാഴം)
ദുഃഖവെള്ളി/വിഷു - ഏപ്രിൽ 15 (വെള്ളി)
മേയ്
ഈദുൽ ഫിത്ർ* - മേയ് രണ്ട് (തിങ്കൾ)
ജൂലൈ
കർക്കടക വാവ് ജൂലൈ 28 (വ്യാഴം)
ഓഗസ്റ്റ്
മുഹർറം* - ഓഗസ്റ്റ് എട്ട് (തിങ്കൾ)
സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 (തിങ്കൾ)
ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 18 (വ്യാഴം)
സെപ്തംബർ
ഒന്നാം ഓണം - സെപ്റ്റംബർ ഏഴ് (ബുധൻ)
തിരുവോണം - സെപ്റ്റംബർ എട്ട് (വ്യാഴം)
മൂന്നാം ഓണം - സെപ്റ്റംബർ ഒമ്പത് (വെള്ളി)
ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബർ 21 (ബുധൻ)
ഒക്ടോബർ
മഹാനവമി - ഒക്ടോബർ നാല് (ചൊവ്വ)
വിജയദശമി -ഒക്ടോബർ അഞ്ച് (ബുധൻ)
ദീപാവലി -ഒക്ടോബർ 24 (തിങ്കൾ)
നിയന്ത്രിത അവധി ദിനങ്ങൾ
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങൾ
റിപ്പബ്ലിക് ദിനം - ജനുവരി 26 (ബുധൻ), ശിവരാത്രി- മാർച്ച് ഒന്ന് (ചൊവ്വ), വാണിജ്യ-സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം- ഏപ്രിൽ ഒന്ന് (വെള്ളി), അംബേദ്കർ ജയന്തി - ഏപ്രിൽ 14 (വ്യാഴം), ദുഃഖവെള്ളി/വിഷു - ഏപ്രിൽ 15 (വെള്ളി), ഈദുൽ ഫിത്ർ* - മേയ് രണ്ട് (തിങ്കൾ), സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 (തിങ്കൾ), ഒന്നാം ഓണം - സെപ്റ്റംബർ ഏഴ് (ബുധൻ), തിരുവോണം - സെപ്റ്റംബർ എട്ട് (വ്യാഴം), ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബർ 21 (ബുധൻ), മഹാനവമി - ഒക്ടോബർ നാല് (ചൊവ്വ), വിജയദശമി -ഒക്ടോബർ അഞ്ച് (ബുധൻ), ദീപാവലി -ഒക്ടോബർ 24 (തിങ്കൾ)
ഇതിന്റെ കൂട്ടത്തിലുള്ള ഈസ്റ്റർ (ഏപ്രിൽ 17), മെയ് ദിനം (മേയ് ഒന്ന്), ഈദുൽ അദ്ഹ/ ബക്രീദ് (ജൂലൈ ഒമ്പത് ), ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 10), ഗാന്ധി ജയന്തി (ഒക്ടോബർ രണ്ട്), മിലാദി ശെരീഫ് (ഒക്ടോബർ എട്ട്) ക്രിസ്തുമസ് (ഡിസംബർ 25) എന്നിവ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*