Pages

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം


വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ റദ്ദ് ആയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.
01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ റദ്ദായവർക്കാണ് (രജിസ്ട്രേഷൻ ഐഡൻഡിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/1999 മുതൽ 06/2021 വരെ രേഖപ്പെടുത്തിയുള്ളവർക്ക്)  അവസരം. മേൽ കാലയളവിൽ ഉൾപ്പെട്ടിട്ടുള്ള വിമുക്തഭടന്മാർ 01.10.2021 മുതൽ 30.11.2021 വരെ അപേക്ഷ, ഒറിജിനൽ രജിസ്ട്രേഷൻ ഐഡൻഡിറ്റി കാർഡ് എന്നിവ സഹിതം, ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. രജിസ്ട്രേഷൻ ഐഡൻഡിറ്റി കാർഡിൽ പുതുക്കേണ്ട മാസം 07/2021, 08/2021 എന്നീ മാസങ്ങൾ രേഖപ്പെടുത്തിയുള്ളവർക്ക്, 01.11.2021 മുതൽ മുകളിലെ ആനുകൂല്യം ലഭ്യമല്ല.