ബാങ്ക് വായ്പക്ക് ജാമ്യം നല്കാൻ കഴിയാതെ വിഷമിക്കുന്നവർക്കായി കേരള ബാങ്ക് 5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ലോൺ നൽകുവാനായി തീരുമാനിച്ചു . ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ,ചെറുകിട കർഷകർക്കും ,ബസ് ഉടമകൾക്കും ,കുടംബശ്രീ അംഗങ്ങൾക്കുമാണ് കേരള ബാങ്ക് 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. 5 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്പകളിൽ മുതലിൽ ഇളവ് നൽകാനുള്ള പദ്ധതിയുമുണ്ട് .ബോധപൂർവ്വമല്ലതെ തിരിച്ചടവ് മുടങ്ങിയവർ ,മാരക രോഗം ബാധിച്ചവർ ,അപകടം മൂലം കിടപ്പായവർ ,വായ്പയെടുത്ത് മരിച്ചവരുടെ ഉറ്റവർ 5 സെന്റ് ഭൂമിയും വീടും മാത്രമുള്ളവർ ,മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പയുടെ മുതലിന് ഇളവ് നൽകുന്നത്."