Pages

"ഓൺലൈൻ തട്ടിപ്പ് : ഈ കാര്യങ്ങൾ ശ്രദ്ധിക്കാം


രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ചില പ്രത്യേക  ഓഫറുകളും മറ്റും വ്യക്തമാക്കികൊണ്ട് മൊബൈലുകളിലെത്തുന്ന എസ്.എം.എസ്. ലിങ്കുകള്‍ തുറക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്. കാരണം ഇത്തരം ചില ലിങ്കുകള്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് എന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകളിലാകും നിങ്ങളെ കൊണ്ടെത്തിക്കുക. ഇവിടെ നല്‍കുന്ന ഒരോ വിവരങ്ങളും ഹാക്കര്‍മാരുടെ സെര്‍വറിലാകും സേവ് ആകുക. പിന്നെ പറയോണ്ടതില്ലലോ, അക്കൗണ്ട് എപ്പോള്‍ കാലിയായെന്നു നോക്കിയാല്‍ മതി.അതുപോലെ തന്നെ നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ കുക്കികള്‍ക്കുള്ള അനുവാദം ചോദിക്കാറുണ്ട്. പലരും ഇത്തരം മെസേജുകള്‍ വായിച്ചുനോക്കാതെ തന്നെ അ‌നുവദിക്കുകയാണു ചെയ്യുന്നത്. എല്ലാ കുക്കികളും അത്ര നല്ലതല്ലെന്ന കാര്യം ഓര്‍ക്കുക. ഇതുവഴിയും വിവരങ്ങള്‍ ചോരാം. ആവശ്യമില്ലാത്ത ആപ്പുകള്‍ മൊബൈലിലും മറ്റും ഉപയോഗിക്കാതിരിക്കുക. കാരണം മിക്ക ആപ്പുകളും ഇന്ന് ഉപയോഗിക്കുന്നതിനു ഫോണിലെ മുഴുവന്‍ പെര്‍മിഷനുകളും ആവശ്യമാണ്.
ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ മൊബൈലിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്ന കാര്യം എപ്പോഴും ഓര്‍ക്കുക. പ്രത്യേകിച്ച് ഒ.ടി.പി, പിന്‍, പാസ്‌വേഡ്, സി.വി.വി. തുടങ്ങിയ വിവരങ്ങള്‍. ഇത്തരം ആവശ്യങ്ങളുണ്ടയാല്‍ തന്നെ ഇതു തട്ടിപ്പാണെന്നു മനസിലാക്കുക. ഇവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുക. നിങ്ങള്‍ നേരിട്ടു സ്ഥാപനത്തെ ബന്ധപ്പെടുക. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഉടനെ വിവരം അധികൃതരെ അറിയിക്കുക. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുക. കുറച്ചു സമയത്തെക്കെങ്കിലും ഫോണിലെ സിഗ്നല്‍ നഷ്ടമായാല്‍ മറ്റൊരു ഫോണില്‍നിന്നു കസ്റ്റമര്‍കെയറുമായി ബന്ധപ്പെടുക. ഫോണുകളിലും ഓൺലൈൻ ഇൻബോക്സുകളിലും അ‌ക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിക്കുന്നതു ഒഴിവാക്കുന്നതും നല്ലതാണ്."
 
കടപ്പാട്: സഹകരണരംഗം . com