Pages

*വിൽ പത്രത്തിൽ സാക്ഷികൾ ഒപ്പിടണമോ?*


വിൽ പത്രത്തിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് സാക്ഷികൾ. ഇന്ത്യൻ എവിഡൻസ് ആക്ട്, സെക്ഷൻ 68 പ്രകാരവും, ഇന്ത്യൻ പിന്തുടർച്ചവകാശ നിയമം, സെക്ഷൻ 63 പ്രകാരവും വിൽ പത്രത്തിൽ രണ്ടോ അതിലധികമോ സാക്ഷികൾ ഒപ്പിടേണ്ടതാണ്.

വിൽ പത്രം എഴുതുന്ന ആളുടെ മുൻപിൽ വച്ച് തന്നെ സാക്ഷികൾ ഒപ്പിടണമോ?

ആവശ്യമാണ്.
..............................................................
*വിൽ പത്രം എപ്രകാരം റദ്ദാക്കപ്പെടുന്നു? (Not applicable to Mohammedans)*

1. വിൽ പത്രം എഴുതിയ ആൾ വിവാഹിതനാവുമ്പോൾ...
(Not applicable to Hindu)

2. വിൽ പത്രം എഴുതിയ ആൾ തന്നെ വേറെ വിൽ പത്രം എഴുതി പൂർത്തീകരിക്കുകയാണെങ്കിൽ.

3. റദ്ദാക്കണമെന്ന ഉദ്ദേശത്തോടുകൂടി വിൽ പത്രം എഴുതിയ ആളോ, അല്ലെങ്കിൽ അയ്യാളുടെ നിർദേശാനുസരണം മറ്റൊരാളോ നശിപ്പിക്കുമ്പോൾ.

അതായത് ഒരു വിൽപത്രം ഉണ്ടാക്കപെടുമ്പോൾ, അതുൾകൊള്ളുന്ന വസ്തു സംബന്ധമായ നിലവിലുള്ള വിൽ പത്രം സ്വയം ഇല്ലാതാകുന്നു. നിയമത്തിന്റെ പ്രവർത്തനം മൂലം താനെ പഴയ വിൽ പത്രം റദ്ദ് ആകുന്നു.
..............................................