30-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയായി. ഡീസലിന് 102.80 രൂപയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 111.29 രൂപയായി. ഡീസലിന് 104.88 രൂപയും. കോഴിക്കോട് പെട്രോള്‍ വില 109.52 രൂപയും ഡീസലിന് 102.94 രൂപയുമായി. ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിനിടയില്‍ വര്‍ധിച്ചത് ഏഴ് രൂപയും.
➖️➖️➖️➖️➖️➖️➖
കടപ്പാട്: *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*