സാൻഫ്രാൻസിസ്കോ ∙ കമ്പനിയുടെ കോർപറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നാണ് പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കർബർഗ് വെളിപ്പെടുത്തി.
ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഇനി മെറ്റയുടെ കീഴിലാകും പ്രവർത്തിക്കുക. കമ്പനിയിലെ ഡവലപ്പർമാരുടെ വാർഷിക കോൺഫറൻസിലാണ് സക്കർബർഗ് കമ്പനിയുെട പേരുമാറ്റം പ്രഖ്യാപിച്ചത്.
2015 ആഗോള ടെക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ മാതൃകമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*