*14-10-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുമ്പോള്‍ വാക്സിനേഷന്‍ നിബന്ധനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കിയും, വിമുഖത മൂലം വാക്സിന്‍ എടുക്കാത്തവര്‍ക്ക് നേരെ നിലപാട് കടുപ്പിച്ചും സര്‍ക്കാർ.
വിമുഖത മൂലം വാക്സിന്‍ എടുക്കാത്ത വിദ്യാര്‍ഥികളേയും അധ്യാപകരേയും കോളേജില്‍ പ്രവേശിപ്പിക്കേണ്ട എന്നാണ് ഉത്തരവ്. വിമുഖത മാറ്റാന്‍ ബോധവല്‍ക്കരണം നടത്താനും നിര്‍ദേശമുണ്ട്.
അതേസമയം, 18 തികയാത്തതിനാല്‍ വാക്സസിന്‍ എടുക്കാനാവാത്തവര്‍ക്ക് കോളേജില്‍ വരാം. കാലാവധി ആകാത്തതിനാല്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കും ഇളവുണ്ട്. എഞ്ചിനീയറിങ് കോളേജുകള്‍ നിലവിലുള്ള രീതിയില്‍ 6 മണിക്കൂര്‍ ക്ലാസ്സ് എന്ന രീതി തുടരും. കോളേജുകള്‍ 4 തരം സമായക്രമങ്ങളില്‍ തുറക്കാം എന്നും ഉത്തരവില്‍ ഉണ്ട്. ഈ മാസം 18-നാണ് കോളേജുകള്‍ പൂര്‍ണമായി തുറക്കുന്നത്. അതേ സമയം സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികള്‍ പ്രത്യേകം അനുമതി വാങ്ങണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവിലുള്ളത്.
അതനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്ക് പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪