വാട്ട്സ് ആപ്പ് വഴി ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയുവാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമാണ് .ഗൂഗിൾ പേ യിൽ ഉപയോഗിക്കുന്നത് പോലെ പണം അയക്കലും സ്വീകരിക്കലും വാട്സ്ആപ്പ് വഴി ചെയ്യാവുന്നതാണ് .നിരവധി ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഇതിനായി വാട്സ് ആപ്പുമായി ഒരു ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കണം.സെറ്റിങ്സിൽ പോയി പേയ്‌മെന്റ് ഓപ്ഷൻ ക്ലിക് ചെയ്താൽ വേണ്ട നിർദേശങ്ങൾ ലഭിക്കും.ബാലൻസ് ചെക്ക് ചെയ്യുന്നതിനായി പേയ്‌മെൻറ്സിൽ പോവുക ,ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക ,ബാങ്ക് അക്കൗണ്ട് ബാലൻസ് എന്നത് തിരഞ്ഞെടുക്കുക എന്നിട്ട് പിൻ നമ്പർ കൊടുത്താൽ ബാലൻസ് അറിയുവാൻ സാധിക്കും."